Advertisment

ജലമാണ് ജീവന്‍ ഫളോട്ടിംഗ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി

New Update

കോഴിക്കോട്:  സി.ഡബ്ലി.യു.ആര്‍.ഡി.എം, സാക് ട്രാവല്‍സ്, കലിക്കറ്റ് ചേംബര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഗ്രീന്‍ കെയര്‍ മിഷന്‍ സംഘടിപ്പിച്ചുവരുന്ന ജല സാക്ഷരതാ കാമ്പയിന്റെ ഭാഗമായി നടന്ന ഫ്‌ളോട്ടിംഗ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. കൂളിമാട് ഗ്രീന്‍ കാര്‍പറ്റ് കാമ്പസില്‍ നിന്നാരംഭിച്ച കോണ്‍ഫറന്‍സ് സി.ഡബ്ലി.യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ.ബി അനിത ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട് 'ജലമാണ് ജീവന്‍' വിഷയാവതരണം നടത്തി. ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. സി.ഡബ്ലി.യു.ആര്‍.ഡിഎം ശാസ്ത്രഞ്ജന്‍ ഡോ. മാധവന്‍ കോമത്ത്, ഹരിത കേരള മിഷന്‍ കോഴിക്കോട് ജില്ല കോഡിനേറ്റര്‍ പി. പ്രകാശ്, കലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, ഗ്രീന്‍ കെയര്‍മിഷന്‍ ചെയര്‍മാന്‍ കെ.ടി.എ നാസര്‍ സംസാരിച്ചു.

publive-image

ചാലിയാര്‍ പുഴയിലൂടെ നടത്തിയ ജലയാത്രയില്‍ മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ അടക്കം തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേര്‍ പങ്കെടുത്തു.

മുക്കം കുട്ടിക്ക പുഴയോരത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം നാടന്‍ വിഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ ആഢംബര കഞ്ഞിവിരുന്ന്, ജല ചര്‍ച്ച, കവിതാലാപനം, ഇശല്‍ വിരുന്ന്, പുഴശുദ്ധീകരണം തൂടങ്ങിയ വേറിട്ട പരിപാടികളോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

publive-image

മലപ്പുറം ജില്ല മുന്‍ എ.ഡി.എം മുരളീധരന്‍ പുതുക്കുടി, ആര്‍ക്കിടെക്ടറ്റ് ഗംഗ ദിലീപ് തിരുവനന്തപുരം, ഫിലിം ഡയറക്ടര്‍ ലിജില്‍ എറണാകുളം, ബ്‌ളോഗര്‍ അശ്വതി കൊല്ലം, മാധ്യമ പ്രവര്‍ത്തകരായ ആഭ കോഴിക്കോട്, ആസാദ് കുമാരനെല്ലൂര്‍, സാലിം ജീറോഡ്, സൈക്കിള്‍ ബ്‌ളോഗര്‍ ടോണി എറണാകുളം, സാക് ട്രാവല്‍സ് എം.ഡി ലായിക്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിസാര്‍ കൊളക്കാടന്‍,

സൈന്‍ പ്രിന്റിംഗ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ജൈസല്‍ പുല്ലാളൂര്‍, കലിക്കറ്റ് പെഡ്‌ലേഴ്‌സ് പ്രസിഡന്റ് അര്‍ഷാദ്, സെക്രട്ടറി പ്രസി, ഗോപീകൃഷ്ണന്‍, മുസാദിഖ്(സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം), ഒ.എം.എ റശീദ് മഞ്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിനി ആര്‍ട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂര്‍ മോഡറേറ്ററായിരുന്നു.

Advertisment