Advertisment

മലബാർ കൃസ്ത്യൻ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  മലബാർ ക്രിസ്ത്യൻ കോളേജിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment

ഫൈനൽ ബി എ എക്കണോമിക്സ് വിദ്യാർത്ഥിയായ ജസ്പ്രീതിന് അറ്റെൻഡൻസ് കുറവുമൂലം സെമസ്റ്റർ ഔട്ട്‌ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം അധ്യാപകരോടും, അധികൃതരോടും ജസ്പ്രീത് സംസാരിച്ചിരുന്നു.

കോളേജിൽ യൂണിയൻ പ്രവർത്തനങ്ങൾ എന്ന പേരിൽ എസ്.എഫ്.ഐ വിദ്യാർത്ഥികൾക്ക് അനധികൃതമായി അറ്റെൻഡൻസ് നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോളേജിൽ നിലനിൽക്കുന്നുണ്ട്.

തുടർപഠനം ലക്ഷ്യമാക്കി കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം ഉണ്ടോ എന്നത് അധികൃതർ ഉറപ്പ് വരുത്തണം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ്

ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി, സുഫാനാ ഇസ്ഹാഖ്, വൈസ് പ്രസിഡന്റുമാരായ

നുജൈം പി കെ, സജീർ ടി സി, മുനീബ്, സെക്രട്ടറിമാരായ മുസ്ലിഹ് പെരിങ്ങോളം, സമീഹ ബാഫഖി എന്നിവർ സംസാരിച്ചു.

Advertisment