Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് രക്തദാന ക്യാമ്പയിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി

New Update

കോഴിക്കോട്:  'അതിജീവനത്തിനായി സഹോദര്യത്തിൻ്റെ കരുതൽ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപകമായി നടത്തുന്ന രക്തദാന ക്യാമ്പയിന് (ഏപ്രിൽ 9 -15) ജില്ലയിൽ തുടക്കമായി.

Advertisment

publive-image

ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ രക്തം നൽകി നിർവഹിച്ചു.

ലോക് ഡൗൺ കാരണം രോഗികൾക്ക് രക്തം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ബ്ലഡ് ബാങ്കുകളിലും ആവശ്യത്തിന് രക്തം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ രക്തദാനം നടത്തും.

Advertisment