Advertisment

എസ്.എഫ്.ഐ യുടേത് കപട പുരോഗമന മുഖംമൂടി - പെൺ പ്രതിരോധം

New Update

കോഴിക്കോട്:  പെൺകുട്ടികളെ വളഞ്ഞിട്ട് അക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻെറ് കോഴിക്കോട് പെൺ പ്രതിരോധം സംഘടിപ്പിച്ചു. ഒരേ സമയം സ്ത്രീരാഷ്ട്രീയത്തെ കുറിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുകയും വിദ്യാർത്ഥിനികളെ തെരുവിൽ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന എസ് എഫ് ഐ യുടെ കാപട്യത്തെ വിദ്യാര്ഥിനിസമൂഹം ജനകീയ വിചാരണ നടത്തണമെന്ന് പെൺപ്രതിരോധാനം അഭിപ്രായപ്പെട്ടു.

Advertisment

publive-image

കേരളത്തിലെ വനിതാ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരും വിവിധ കാമ്പസുകളിൽ എസ് എഫ് ഐ മർദനത്തിനിരയായ വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ആർ എം പി നേതാവ് കെ കെ രമ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ജി ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, മടപ്പള്ളി കോളേജിലും തെരുവിലും എസ് എഫ് ഐ യുടെ അക്രമത്തിനിരയായ സൽവ അബ്ദുൽ ഖാദർ, തംജീദ കെ വി, സഫ് വാന എന്നിവർ പരിപാടിയിൽ സംസാരിച്ചു.

publive-image

സ്ത്രീത്വത്തെ അപമാനിച്ചും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇതരസംഘടനകളിൽ പെട്ട വിദ്യാർത്ഥിനികൾക്കെതിരിൽ അനാശാസ്യ ആരോപണങ്ങൾ ഉന്നയിച്ചും ആണ് എസ് എഫ് ഐ സ്ത്രീരാഷ്ട്രീയത്തോടുള്ള അവരുടെ യാഥാർത്ഥ നിലപാട് വെളിവാക്കുന്നതെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ശ്രീജ നെയ്യാറ്റിൻകര അഭിപ്രായപ്പെട്ടു.

ഫ്രട്ടേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പരിപാടിയിക്ക് സമാപനം കുറിച്ച് സംസാരിച്ചു.

publive-image

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് , കോട്ടയം നാട്ടകം കോളേജ്, എം ജി യൂണിവേഴ്‌സിറ്റി കാമ്പസ് മടപ്പള്ളി കോളേജ്, പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി നിരവധി കാമ്പസുകളിൽ എസ് എഫ് ഐയുടെ ശാരീരിക മർധനത്തിനു വെർബൽ അബ്യുസിങ്ങിനും ഇരയായ വിദ്യാർത്ഥിനികൾ ഇപ്പോഴുമുണ്ടെന്ന് സമാപന പ്രസംഗത്തിൽ അവർ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെൻെറ് സംസ്ഥാനകമ്മിറ്റി അംഗം സുമാ റാണിപുരം സ്വാഗതവും, ഫ്രറ്റേണിറ്റി മൂവ്മെൻെറ് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Advertisment