Advertisment

സംവരണ സംരക്ഷണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന്: ഫ്രറ്റേണിറ്റി മൂവ്മെൻെറ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  സാമൂഹികനീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക, കെ എ എസ്സിൻറെ മുഴുവൻ സ്ട്രീമുകലും സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻെറ് നടത്തുന്ന ക്യാമ്പയിനിൻറെ ജില്ലാ ക്യാമ്പസ് തല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഫാറൂഖ് കോളേജിൽ വെച്ച് നടക്കും.

പരിപാടിയുടെ ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം നിർവഹിക്കും.

തുടർന്ന് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ സംവരണ സംരക്ഷണ കൂട്ടായ്മകൾ, പ്രതിഷേധ ചത്വരം, സമുദായ നേതാക്കളുടെ സംഗമങ്ങൾ, ഡിബെറ്റ്, സെമിനാർ, പ്രതിഷേധ ബാനറിൽ ഒപ്പ് വക്കൽ, സംവരണം എന്ന വിഷയത്തിൽ ഉപന്യാസ മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Advertisment