Advertisment

കോഴിക്കോട് ഗവ. ആർട്സ് കോളേജ്: പുതിയ കോഴ്സുകൾക്ക് സർക്കാർ ഉത്തരവിറക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻറ് എം എൽ എയ്ക്ക് നിവേദനം നൽകി

New Update

കോഴിക്കോട്:  മീഞ്ചന്ത ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിന് കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചത് പ്രകാരം (02.03.2016 ലെ 8693 ആം നമ്പർ പ്രകാരം) എം.എ അറബിക് , ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സുകൾ അനുവദിച്ചിരുന്നു.

Advertisment

publive-image

എന്നാൽ പ്രസ്തുത തീരുമാനം ഇതുവരെയും സർക്കാർ ഉത്തരവായി ഇറക്കിയിട്ടില്ല എന്നതിനാൽ കോഴ്സുകൾ ആരംഭിക്കാനുള്ള തുടർ നടപടികൾ ആയിട്ടില്ല.

മന്ത്രിസഭ യോഗ തീരുമാനത്തിന്മേലുള്ള നടപടികൾ കൈകാര്യം ചെയ്ത പ്രസ്തുത ഫയലിന്റെ വിശദാശങ്ങൾ ലഭ്യമല്ലെന്നും, പ്രസ്തുത ഫയൽ തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് 24/07/2019 ന് ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് നൽകിയ വിവരാവകാശത്തിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചത്.

സർക്കാർ ഉത്തരവിറക്കാനും, വരുന്ന അധ്യയന വർഷം തന്നെ അഡ്‌മിഷൻ നടത്താൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌ഥലം എം.എൽ.എ എം.കെ മുനീറിന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം നൽകി.

ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, വൈസ്.പ്രസിഡൻറ് സജീർ ടി.സി, ആർട്സ് കോളേജ് യൂണിറ്റ് പ്രസിഡൻറ് ആദിൽ ഹാദി, ജോ.സെക്രട്ടറി ഹനാൻ എന്നിവരാണ് നിവേദനം നൽകിയത്.

Advertisment