Advertisment

കോഴിക്കോട് ആർട്സ് കോളേജിന് 2016 ൽ മന്ത്രിസഭ തീരുമാന പ്രകാരം അനുവദിച്ച പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കുക - ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  കോഴിക്കോട് ആർട്സ് കോളേജിന് മന്ത്രിസഭ തീരുമാന പ്രകാരം അനുവദിച്ച എം.എ അറബിക് , ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭ 02.03.2016 ലെ 8693 ആം നമ്പർ പ്രകാരമാണ് കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിന് എം.എ അറബിക് , ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സുകൾ അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ പ്രസ്തുത തീരുമാനം ഇതുവരെയും സർക്കാർ ഉത്തരവായി ഇറക്കിയിട്ടില്ല.

publive-image

മന്ത്രിസഭ യോഗ തീരുമാനത്തിന്മേലുള്ള നടപടികൾ കൈകാര്യം ചെയ്ത പ്രസ്തുത ഫയലിന്റെ വിശദശങ്ങൾ ലഭ്യമല്ലെന്നും, പ്രസ്തുത ഫയൽ തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ നൽകിയ വിവരാവകാശത്തിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചത്.

നേരത്തെ മന്ത്രിസഭ തീരുമാനിച്ച പുതിയ കോഴ്സുകൾ അനുവദിച്ച് ഉടനെ സർക്കാർ ഉത്തരവിറക്കുകയും അടുത്ത അധ്യയന വർഷം തന്നെ അഡ്‌മിഷൻ നടത്താൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യാൻ സർക്കാർ സന്നദ്ധമാവണം.

publive-image

മലബാർ മേഖലയിൽ സീറ്റുകളുടെ അപര്യാപ്തത കാരണം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠനം നിഷേധിക്കപ്പെടുമ്പോഴും സംസ്‌ഥാന സർക്കാരും, ഉന്നത വിദ്യാഭ്യാസ വകുപ്പും തുടരുന്ന ഈ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതൃത്വം നൽകും. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, സുഫാന ഇസ്‌ഹാഖ്‌ എന്നിവർ സംസാരിച്ചു.

Advertisment