Advertisment

ഖാദർ കമ്മീഷൻ റിപ്പോർട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

കോഴിക്കോട്:  പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഒറ്റകുടക്കീഴിൽ കൊണ്ടുവരാൻ നിർദേശിക്കുന്ന, വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്‌ക്കാരങ്ങൾക്ക് ഇടയാക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് വേണ്ടത്ര ചർച്ചകൾക്ക് വിധേയമാക്കാതെ ഏകപക്ഷീയമായി ധൃതിപിടിച്ച്‌ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഖാദർ കമ്മീഷൻ റിപ്പോർട്ട്: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനോ? എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വ്യത്യസ്ത മേഖലകളെ പ്രൈമറി എന്നും സെക്കണ്ടറി എന്നും തിരിക്കുന്നതിന്റെ മാനദണ്ഡവും അതിന്റെ ശാസ്ത്രീയ പഠനത്തിന്റെ പിൻബലവും കമ്മിറ്റി പ്രതിപാദിക്കുന്നില്ല.

publive-image

ഹയർസെക്കൻണ്ടറി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സൂക്ഷ്മമായ പഠനവും വിലയിരുത്തലും നടത്താതെയാണ് കമ്മിറ്റി ഹയർസെക്കൻണ്ടറിയെ സ്കൂളിലേക്ക് ചേർത്ത് വെക്കാൻ ശുപാർശ ചെയ്യുന്നത്. അത്‌ ഹയർസെക്കണ്ടറി മേഖലയിൽ നിലവിലുള്ള ഗുണനിലവാരത്തെ തകർക്കുമെന്നും ചർച്ച സംഗമം ആശങ്കപ്പെട്ടു.

കെ എസ്‌ ടി എം സംസ്‌ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീർ, കെ എസ ടി യു സംസ്‌ഥാന സെക്രട്ടറി പി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പഠനറിപ്പോർട്ടുകളെ പുതിയ രൂപത്തിൽ സർക്കാർ ചെലവിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത് കേരള പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്‌ഥാന ട്രഷറർ നിസാർ ചേലേരി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമ പ്രകാരം 14 വയസ്സിന് മുകളിലുള്ള മേഖലയെ സ്കൂൾ വിദ്യാഭ്യാസന്റെ ഭാഗമായി കണക്കാക്കാറില്ല എന്നിരിക്കെ, ആ നിയമം കേരളത്തിൽ ശക്തമായി നടപ്പിലാക്കാൻ ഉണ്ടാക്കിയ റിപ്പോർട്ടിൽ പ്ലസ് ടുവിനെ ഉൾക്കൊള്ളിച്ചത് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം സാർവത്രികമാണ് എന്ന തെറ്റായ കണക്ക് ഉദ്ധരിച്ചുകൊണ്ടാണ്.അത് തിരുത്തണമെന്ന് ചർച്ചാ സംഗമത്തിൽ സംസാരിച്ച വിദ്യാഭ്യാസ പ്രവർത്തകനും, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ബി.എം ഫർമീസ് ആവശ്യപ്പെട്ടു.

ആദ്യമായാണ് ഒരു വിദ്യാർത്ഥി - യുവജന സംഘടന ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ ഇടപെടുന്നത്. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് റഹീം ചേന്നമംഗല്ലൂർ അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും സെക്രട്ടറി ഹാദിയ സി ടി നന്ദിയും പറഞ്ഞു.

Advertisment