Advertisment

ഫ്രട്ടേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിൽ പര്യടനം തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി. തിങ്കളാഴ്ച രാവിലെ മീഞ്ചന്ത ആർട്സ് ആൻറ് സയൻസ് കോളേജിലായിരുന്നു ആദ്യ സ്വീകരണം. യൂണിറ്റ് പ്രസിഡന്റ് ഹൈഫ അമീനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കാമ്പസിൽ ജാഥയെ വരവേറ്റു.

Advertisment

സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും, ഗുണമേന്മ വർദ്ധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സർവകലാശാല വികസിപ്പിച്ച് പുതിയ സർവകലാശാലകൾ രൂപീകരിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു.

publive-image

വിവേചനങ്ങളോട് വിയോജിക്കുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മീഞ്ചന്ത ഗവ.ആർട്സ് കോളേജിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

യു.ജി.സി സർവകലാശാകൾക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ നാലിരട്ടിയിലധികമാണ് കാലികറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം. കേരളത്തിന്റെ മുന്നിലൊന്ന് ഭൂപ്രദേശമടങ്ങിയതാണ് കാലിക്കറ്റിന്റെ അധികാര പരിധി. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയിൽ സേവനവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കണം.

നാകിന്റെ എ പ്ലസ് ഗ്രേഡില്ലാത്തതിനാൽ അടുത്ത അദ്ധ്യയന വർഷം മുതൽ കേരളത്തിലെ ഒരു സർവകലാശാലക്കും വിദുര വിദ്യാഭ്യാസ വിഭാഗം നടത്താനാവില്ല. സർവകലാശാലകളുടെ ഗുണമേന്മ വർദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ഓപ്പൺ സർവകലാശാല രൂപീകരിച്ച് കുറുക്കുവഴിയിൽ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഉയർന്ന മാർക്ക് ലഭിച്ചിട്ടും ഉപരി പഠനത്തിന് അവസരം നിഷേധിക്കുന്ന നീതി നിഷേധത്തിനെതിരെ വിദ്യാർഥി സമരം ശക്തമാക്കും. പ്രൈവറ്റ് വിദ്യാർഥികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ അദ്ധ്യക്ഷനായിരുന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളായ നജ്ദ റൈഹാൻ , അനീഷ് പറമ്പുഴ , മുജീബുറഹ്മാൻ , കെ.എം ശ്രഫിൻ , കെ.എസ് നിസാർ , എം.ജെ സാന്ദ്ര , ബിബിത വാഴച്ചാൽ , സുഫാന ഇസ്ഹാഖ് , ലബീബ് കായക്കൊടി , വെൽഫെയർ പാർട്ടി ജില്ല ജന. സെക്രട്ടറി എ.പി. വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.

publive-image

ഗവൺമെന്റ് ലോ കോളജിൽ നൽകിയ സ്വീകരണ യോഗത്തിൽ അഡ്വ. അമീൻ ഹസൻ, സുഫാന ഇസ്ഹാഖ്, അജ്മൽ, ഫഹീം എന്നിവർ സംസാരിച്ചു. വിദ്യാർഥി റാലിയോടെയാണ് ഫാറൂഖ് കോളേജിൽ ജാഥയെ വരവേറ്റത്. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, ജില്ലാ വൈസ് പ്രസിഡന്റ് പി കെ നുജൈം, മെഹർ സമീഹ്, ഹനാൻ എന്നിവർ എന്നിവർ സംസാരിച്ചു.

ദേവഗിരി കോളജിലെ സ്വീകരണത്തിൽ മുസ്‌ലിഹ് പെരിങ്ങോളം,ശാഹിൻ, ഫർഹ എന്നിവർ സംസാരിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നൽകിയ സ്വീകരണത്തിൽ സജീർ ടി സി, സഹൽ എന്നിവരും സംസാരിച്ചു. വൈകിട്ട് മുക്കത്ത് നടന്ന വിദ്യാർഥി റാലിയോടും പൊതുസമ്മേളനത്തോടെയും ജാഥ ജില്ലയിലെ ഒന്നാം ദിനത്തെ പര്യടനം അവസാനിച്ചു.

ഇന്ന് (ചൊവ്വ)മണാശ്ശേരി എം എ എം ഒ കോളേജ്, പേരാമ്പ്ര ദാറുന്നുജൂം ആർട് കോളേജ്, സി കെ ജി ഗവൺമെന്റ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് കോളേജിലും പര്യടനം നടത്തും. വൈകിട്ട് കുറ്റ്യാടിയിൽ വിദ്യാർഥി റാലിയും പൊതുസമ്മേളനവും നടക്കും. നാളെ വയനാട് ജില്ലയിൽ പര്യടനം നടത്തുന്ന ജാഥക്ക് വ്യാഴാഴ്ച രാവിലെ മടപ്പള്ളി ഗവൺമെന്റ് കോളേജിലും സ്വീകരണം നൽകും.

വിവേചനങ്ങനെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന തലക്കെട്ടിൽ ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച സാഹോദര്യ രാഷ്ട്രീയ ജാഥ ഇരുപതിന് തൃശൂരിൽ സമാപിക്കും.

Advertisment