Advertisment

കാമ്പസുകളിൽ ജനാധിപത്യം പുനസ്ഥാപിക്കണം: പ്രദീപ് നെന്മാറ

author-image
admin
New Update

കോഴിക്കോട്:  കാമ്പസുകളിൽ നിന്ന് അതിക്രമങ്ങളെ തുടച്ചു നീക്കാൻ ജനാധിപത്യ മൂല്യങ്ങൾ പുനസ്ഥാപിക്കമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ. കാമ്പസുകളിൽ ആധിപത്യം സ്ഥാപിക്കാനായി അക്രമോത്സുകത പ്രവർത്തന ശൈലിയായി പല വിദ്യാർത്ഥി സംഘടനകളും സ്വീകരിച്ചതാണ് കാമ്പസ് ഹിംസകൾക്ക് കാരണം.

Advertisment

publive-image

സമകാലീന കാമ്പസ് പശ്ചാത്തലത്തിൽ സാഹോദര്യ രാഷ്ട്രീയത്തിലൂന്നി നവജനാധിപത്യം കെട്ടിപ്പടുക്കാനായി വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

"അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസുകൾ സൃഷ്ടിക്കുക " എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ അധ്യക്ഷത വഹിച്ചു.കാമ്പയിന്റെ ഭാഗമായുള്ള ആദ്യ മെമ്പർഷിപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി സുഹൈബ് പ്രദീപ് നെന്മാറയിൽ നിന്ന് ഏറ്റുവാങ്ങി.

സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.മുജീബുറഹ്മാൻ, മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് എന്നിവർ സംസാരിച്ചു. യഹ് യ, ഹാദി എന്നിവർ നേതൃത്വം നൽകി.

Advertisment