Advertisment

ജനറേഷന്‍ അമേസിംഗ് വാര്‍ഷിക സംഗമവും സൗഹൃദമത്സരവും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  ഖത്തര്‍ 2022 ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നടക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ കേരളത്തിലെ കോച്ചുമാരുടെയും പരിശീലനം പൂര്‍ത്തിയാക്കിയവരുടെയും വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. പന്നിക്കോട് പേള്‍ ഫോർട്ട് സോക്കര്‍ വേള്‍ഡില്‍ നടന്ന പരിപാടി ജനറേഷന്‍ അമേസിംഗ് വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ സീസണ്‍ സമാപനവും സൗഹൃദ ഫുട്‌ബോള്‍ മത്സരവും ഇ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പന്നിക്കോട് ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ മത്സരം ആവേശകരമായ അനുഭവമായി. ലൗഷോര്‍ സ്‌കൂളും, ഗോതമ്പറോഡ് തണല്‍ ജി.എ ക്ലബ്ബും, വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളും ആദ്യ സീസണ്‍ കോച്ചിംഗ് പൂര്‍ത്തീകരിച്ച് അടുത്ത സീസണിലേക്കുള്ള സെലക്ഷന്‍ ആരംഭിച്ചു. അടുത്ത മാസം പുതിയ ബാച്ച് പരിശീലനം ആരംഭിക്കുമെന്ന് സി.പി സാദിഖ് റഹ്മാന്‍ അറിയിച്ചു.

publive-image

പ്രളയ ബാധിതര്‍ക്ക് ജനറേഷന്‍ അമേസിംഗിന്റെ സഹകരണത്തോടെ വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'സഹപാഠിക്കൊരു വീട്' പദ്ധതി പ്രകാരം 5 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി സാദിഖ് മാസ്റ്റര്‍ അറിയിച്ചു. തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, ട്രെയിനര്‍ മുജീബ് മാസ്റ്റര്‍, ചീഫ് കോച്ച് ഷബീര്‍ വിളക്കോട്ടില്‍, ചാലില്‍ അബ്ദു മാസ്റ്റര്‍, റോജന്‍ പി.ജെ, നസീബ് ഉള്ളാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കോച്ചുമാരായ ശംസീര്‍ മണ്ണില്‍, ഹരിദാസന്‍, ശര്‍ജാസ്, അന്‍സില്‍ റഹ്മാന്‍, അഫ്‌ലഹ്, അഫി നേതൃത്വം നല്‍കി.

publive-image

Advertisment