Advertisment

ഗോതമ്പറോഡ് പ്രീമിയര്‍ ലീഗ് (GPL)‍: ബുള്‍ഗ്യാങ്ങ് എഫ്.സി ജീറോഡ് ചാമ്പ്യന്‍മാര്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കൊടിയത്തൂര്‍:  ഗോതമ്പറോഡ് യുവജന കൂട്ടായ്മ സംഘടിപ്പിച്ച ഒന്നാമത് ജി.പി.എല്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ബുള്‍ഗാംഗ് എഫ്.സി ജീറോഡ് ടീം ചാമ്പ്യന്‍മാരായി. പതിനാല് ടീമുകള്‍ മാറ്റുരച്ച ലീഗ് ഫുട്‌ബോളില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് വഴങ്ങിയാണ് ഫൈറ്റേഴ്‌സ് ടീം റണ്ണേഴ്‌സ് കപ്പ് ജേതാക്കളായത്.

Advertisment

publive-image

പത്തനാപുരം ടര്‍ഫ് മൈതാനിയില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. അരീക്കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കളിക്കാരെ പരിചയപ്പെട്ടു.

publive-image

വാര്‍ഡ് മെമ്പര്‍ കബീര്‍ കണിയാത്ത്, മുനീര്‍ ഗോതമ്പറോഡ്, മുഹമ്മദ് പുതിയോട്ടില്‍ സംസാരിച്ചു. ഷമീര്‍ കെ, ഷമീം, ഒകെ. നിസാം, സഫ്‌വാന്‍, ഫഹദ് റഹ്്മാന്‍, ശഫീര്‍, മുഫി, നസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

Advertisment