Advertisment

കലിക്കറ്റ് ഗ്രീന്‍ കാര്‍ണിവല്‍: സൗജന്യ പ്രകൃതിസൗഹൃദ കുടിവെള്ള സംഭരണി വിതരണോദ്ഘാടനം

author-image
admin
New Update

മുക്കം:  സംസ്ഥാന സര്‍ക്കാറിന്റെ 'റീബില്‍ഡ് കേരള' പദ്ധതിക്ക് പിന്തുണയായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒക്‌റ്റോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് നടക്കുന്ന 'കാലിക്കറ്റ് ഗ്രീന്‍ കാര്‍ണിവെലി'ന്റെ പ്രചാരണ ഭാഗമായി ജില്ലയിലെ വിവിധ പൊതു സ്ഥാപനങ്ങളില്‍ സൗജന്യമായി സ്ഥാപിക്കുന്ന പ്രകൃതി സൗഹൃദ ശുദ്ധജല കുടിവെള്ള സംഭരണിയുടെ വിതരണോദ്ഘാടനം ലൗ ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി ഗ്ലോബല്‍ പ്രവാസി പ്രസിഡന്റ് ഗുലാം ഹുസൈന്‍ നിര്‍വഹിച്ചു.

Advertisment

publive-image

മിട്ടി കൂള്‍ കമ്പനിയുടെയും ഗ്രീന്‍ ഷോപ്പി കൂളിമാടിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലൗഷോര്‍ ചെയര്‍മാന്‍ യു.എ മുനീര്‍ അധ്യക്ഷത വഹിച്ചു. കെ.ടി.എ നാസര്‍, മുക്കം പ്രസ് ഫോറം സെക്രട്ടറി സി ഫസല്‍ ബാബു, മജീദ് പുളിക്കല്‍, സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു.

publive-image

publive-image

Advertisment