Advertisment

പോലീസ് സഹകരണത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകളെത്തിച്ചു നല്‍കി

New Update

മുക്കം:  കോവിഡ് ഭീതിയില്‍ ജോലിക്ക് പോവാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു നല്‍കിയത് നിര്‍ധന കുടുംബങ്ങള്‍ വലിയ ആശ്വാസമായി.

Advertisment

publive-image

നൗഷാദ് കൊച്ചി ചെയര്‍മാനായ ഇന്‍സാനിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം-മാടമ്പിയില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ കൈമാറിയത്.

ജാഗ്രത പുലര്‍ത്തി ജനമൈത്രി പോലീസുമായി സഹകരിച്ചാണ് വിതരണം നിര്‍വഹിച്ചത്. മുക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാജിദ്, അഡീഷണല്‍ എസ്.ഐ, കെ അബ്ദുറസാഖ്, ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി അസൈന്‍, ഇന്‍സാനിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ ടി. പി ഹാരിസ് എരഞ്ഞിമാവ്, നൗഷാദ് നൗഷി, സാലിം ജീറോഡ്, മജീദ് പുളിക്കല്‍, കോവിഡ്-19 ആര്‍. ആര്‍. ടി അംഗം ബിയ്യക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

മുക്കം പോലീസുമായി സഹകരിച്ച് പത്ത് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങളാണ് ഇന്‍സാനിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്.

മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും പ്രയാസപ്പെടുന്ന അര്‍ഹരിലേക്ക് വരും നാളുകളില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചുനല്‍കും.

ജോലിയും കൂലിയും എല്ലാം നിലച്ച കൊറോണ ഭീഷണിയുടെ കാലത്ത് ഭക്ഷണം കിട്ടാതെ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ലെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍സാനിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പോലീസിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നതെന്ന് ഹാരിസ് ടി. പി പറഞ്ഞു.

Advertisment