Advertisment

തകര്‍ന്ന മുക്കം വെന്റ് പൈപ്പ് പാലം പൊളിച്ച് ഇരുവഴിഞ്ഞിപ്പുഴ സംരക്ഷിക്കണം: വെല്‍ഫയര്‍ പാര്‍ട്ടി

author-image
admin
New Update

മുക്കം:  ഒന്നര പതിറ്റാണ്ട് മുമ്പ് 32 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മുക്കം വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കി ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കണമെന്ന് വെല്‍ഫര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

മുക്കം കടവ് പാലം രണ്ട് വര്‍ഷം മുമ്പ് സ്ഥാപിച്ചതോടെ വെന്റ്‌പൈപ്പ് പാലത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. പുതിയ പാലത്തിന്റെ അടിയിലായിപ്പോയ വെന്റ്‌പൈപ്പ് പാലം തകര്‍ന്ന് അപകടഭീഷണിയിലായിരിക്കുകയാണ്. മഴക്കാലത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കളും മരക്കഷണങ്ങളും പാലത്തിലെ പൈപ്പുകളെ അടച്ചു കളഞ്ഞതിനാല്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടു.

publive-image

പുഴയുടെ ഇരുകരകളും വ്യാപകമായി ഇടിഞ്ഞുതീരുകയും ചെയ്തുകൊണ്ടിരിക്കുന്നു. പാലം പൊളിക്കാതെ നിലനിര്‍ത്തിയതിനാല്‍ ജലഗതാഗതം വര്‍ഷങ്ങളായി തടസപ്പെട്ടിരിക്കുകയുമാണ്. ഇപ്പോള്‍ ഇരുകരകളിലും സാമൂഹ്യദ്രോഹികളുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമായിരിക്കുകയാണ്.

publive-image

അതിനാല്‍ വെന്റ് പൈപ്പ് പാലം അടിയന്തിരമായി പൊളിച്ചുമാറ്റുകയും ഇരുവഴിഞ്ഞിയെ രക്ഷിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. വെല്‍ഫയര്‍ പാര്‍ട്ടി നിയോജമണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സോളി ജോര്‍ജ് സംസാരിച്ചു.

publive-image

ജില്ലാ കമ്മറ്റി അംഗം ഇ.പി അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ തകര്‍ന്ന വെന്റ് പൈപ്പ് പാലം സന്ധര്‍ശിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.ശംസുദ്ദീന്‍, അബ്ദുമാസ്റ്റര്‍ ചാലില്‍, സാലിം ജീറോഡ് എന്നിവര്‍ സംബന്ധിച്ചു.

publive-image

Advertisment