Advertisment

ലോക്ക് ഡൗൺ: രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും

New Update

കോഴിക്കോട്:  ലോക്ക് ഡൗൺ വകവയ്ക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Advertisment

അനാവശ്യമായി യാത്ര ചെയ്താൽ കർശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശമുണ്ട്. ഏപ്രിൽ 14ന് വരെ വാഹനങ്ങൾ വിട്ടുനൽകില്ല.

രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.

കൊറോണ പടർന്നപിടിക്കുന്ന സാഹചര്യത്തിലാണ് ആളുകൾ തടിച്ചുകൂടി സമൂഹ വ്യാപനം ഒഴിവാക്കാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

എന്നാൽ ഇത് വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനം അനാവശ്യമായി റോഡിലിറങ്ങുന്നുണ്ട്. ഇത് തടയാൻ നിരത്ത് കയ്യടിക്കിയിരിക്കുകയാണ് പൊലീസ്.

കേരളത്തിലും സമാന സാഹചര്യം തന്നെയാണ് ഉള്ളത്. തിരുവന്തപുരം, കൊച്ചി, കാസർഗോഡ് എന്നിവിടങ്ങളിൽ ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങുന്നുണ്ട്. പാലക്കാട് ലോറിയിൽ ആളുകളെ കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടിച്ചെടുത്തു.

ഇവരെ സൗത്ത് സ്റ്റേഷനിലേക്ക് മാറ്റും. ഇവർക്കെതിരെ കേസെടുത്ത് പരിശോധന നടത്തി ഇവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment