Advertisment

കാഴ്ച പരിമിതര്‍ 'തൊട്ടറിഞ്ഞു'. ലൗ ഷോറിന്റേയും പന്നിക്കോട് കൂട്ടായ്മയുടേയും സ്‌നേഹം

New Update

മുക്കം:  പ്രളയക്കെടുതികള്‍ മൂലം ദുരിതത്തിലായ കാഴ്ച പരിമിതര്‍ക്ക് സഹായഹസ്തവുമായി ലൗ ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളും പന്നിക്കോട് കൂട്ടായ്മയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റും.

Advertisment

publive-image

കാഴ്ചയില്ലാത്തവരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന് കീഴിലെ ജില്ലയിലെ നൂറില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. സര്‍വതും നഷ്ടപ്പെട്ടവര്‍ക്കും ആരും സഹായിക്കാനില്ലാത്തവര്‍ക്കും വലിയ രീതിയില്‍ ഉപകാരപ്രദമായ ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം വ്യവസായി എഞ്ചിനീയര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മജീദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.

publive-image

ലൗ ഷോര്‍ സെക്രട്ടറി യു.എ.മുനീര്‍ മുഖ്യ പ്രഭാഷണം നടത്തി. മുക്കം പ്രസ് ഫോറം പ്രസി. സി. ഫസല്‍ ബാബു, കെ.എഫ്.ബി ജില്ലാ പ്രസി ബി. സത്യന്‍, അഡ്വ.ഷമീം പക്‌സാന്‍, അബ്ബാസ് ആര്യം പറമ്പത്ത്, കെ.പി.യു. അലി, സാലിം ജീറോഡ്, സുബൈര്‍ നെല്ലിക്കാപറമ്പ്, ഉണ്ണികൃഷ്ണന്‍, സാദിഖ് പാറ പുറത്ത്, ഷാജി പരപ്പില്‍ സംസാരിച്ചു.

Advertisment