Advertisment

റാങ്ക് ജേതാവ് എം.എ സെബക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ആദരം

author-image
admin
New Update

മുക്കം:  നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയില്‍ റാങ്ക് നേടിയ കൊടിയത്തൂരിലെ സെബ എംഎ യെ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല കമ്മറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉപഹാരം സമ്മാനിച്ചു.

Advertisment

കൊടിയത്തൂര്‍ ഗവ. യൂ.പി സ്‌കൂള്‍, പി.ടി.എം ഹൈസ്‌കൂള്‍, ചേന്നമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ പൊതു വിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് തിളക്കമാര്‍ന്ന വിജയം പൊതു വിദ്യാലയങ്ങള്‍ക്കുള്ള അംഗീകാരമായി. ഇന്ത്യയില്‍ 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന നീറ്റ് പരീക്ഷയിലാണ് ജനറല്‍ പട്ടികയില്‍ 99ാം റാങ്കും ഒ.ബി.സി ലിസ്റ്റില്‍ 14ാം റാങ്കും നേടിയ സെബ കേരളത്തില്‍ മൂന്നാം റാങ്ക് കാരിയാണ്.

publive-image

ആരോഗ്യ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത വെസ്റ്റ് കൊടിയത്തൂര്‍ മാളിയേക്കല്‍ എം.എ മുഹമ്മദിന്റെയും ഓമാനൂര്‍ പൊന്നാട് യു.സുബൈദയും നാല് മക്കളില്‍ ഇളയ മകളാണ് സെബ. മൂന്ന് സഹോദരിമാരും ഡോക്ടര്‍മാരാണ്.

മൂത്ത സഹോദരി ഷാദിയ എം എ എം ബി ബി എസ് പഠനത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒപ്താല്‍മോളജിയില്‍ എം.എസ് പഠനം നടത്തികൊണ്ടിരിക്കുന്നു.

മറ്റൊരു സഹോദരി ഫൗമി നഹാന്‍ എം ബി ബി എസ് പഠനത്തിന് ശേഷം കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. വേറൊരു സഹോദരി ഫെബിന്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ബി എ എം എസ് അവസാന വര്‍ഷ പഠനത്തില്‍ ആണ്. മക്കളെയെല്ലാം പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത്, മലയാളം മീഡിയം തെരഞ്ഞെടുത്ത് പഠിപ്പിച്ച് അഭിമാനകരമായ വിജയം നേടിയെടുത്തതില്‍ അധ്യാപകരും നാട്ടുകാരും ആഹ്ലാദത്തിലാണ്.

അഭിനന്ദനവര്‍ഷവുമായി സെബയുടെ വീട്ടിലേക്ക് വ്യത്യസ്ത തുറകളിലുള്ള ആളുകളുടെ പ്രവാഹമാണിപ്പോള്‍. വെ്ല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന, ഒന്നാം വാര്‍ഡ് മെമ്പര്‍ കെ. സാറ ടീച്ചര്‍, പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍, ഹമീദ് കൊടിയത്തൂര്‍, മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, അബ്ദുല്ല പുതിയോട്ടില്‍, അബ്ദുറഹിമാന്‍ കാരക്കുറ്റി എന്നിവര്‍ പങ്കെടുത്തു.

Advertisment