മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കംമാടാമ്പിയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്ക് സ്വീകരണവും നിര്‍ധനരായ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി.
വെല്‍ഫയര്‍ പാര്‍ട്ടിയുടെയും വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റം അംഗം അബ്ദുറഹീം അധ്യക്ഷത വഹിച്ചു. നബീല്‍ മുഹമ്മദ് എ ആര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.
വെല്‍ഫയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദു മാസ്റ്റര്‍ ചാലില്‍ പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ബിയ്യക്കുട്ടി തോട്ടുമുക്കം സംസാരിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ സ്വാഗതവും ഷാഹില്‍ മുണ്ടുപാറ നന്ദിയും പറഞ്ഞു. ബാവ പവര്‍വേര്‍ഡ്, ഭാര്‍ഗവി മാടാമ്പി, ശാമില്‍ കൊടിയത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.