Advertisment

മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ അറസ്റ്റ് ചെയ്യുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

കോഴിക്കോട്:  മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്ക് നേരെ കൊലപാതകത്തിന് കേസ് എടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഫാത്തിമ ലത്തീഫിന് നീതി ആവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട് എൻ ഐ ടി ക്യാമ്പസിന് മുന്നിൽ നടന്ന പരിപാടി സോഷ്യൽ ആക്ടിവിസ്റ്റ്‌ സുധീപ് കെ എസ് ഉൽഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു.

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം, സമാനമായാ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ആക്ട് നടപിലക്കണം, ജാതീയതയുടെയും ഇസ്ലാമോഫോബിയയുടെയും സ്ഥാപനവത്കൃത കൊലപാതകങ്ങളുടെ ഭീതിദമായ സാഹചര്യത്തിലേക്കാണ് ഇത് വീണ്ടും വിരൽചൂണ്ടുന്നത്.

publive-image

രോഹിത് വെമുലക്കും പായൽ തദ്വിക്കും ശേഷം സമർത്ഥയായ ഒരു വിദ്യാർത്ഥിനി കൂടി ഇതിനിരയായിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ രോഹിത് ആക്ട് നടപിലകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.

ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാഹിൽ മുണ്ടുപാറ, ജില്ലാ സമിതി അംഗങ്ങളായ ഹൈഫ ബന്ന, ഷാഹിൻ നരിക്കുനി എന്നിവർ സംസാരിച്ചു.

Advertisment