Advertisment

എം ഇ എസ് കുവൈത്ത് കമ്മിറ്റി കുടിവെള്ളം പദ്ധതി നാടിന് സമര്‍പ്പിച്ചു

New Update

കോഴിക്കോട്: എം.ഇ. എസ് കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ജി.വി.എച്ച്.എസ്.എസ് പയ്യാനക്കലിൽ നിർമ്മിച്ച കുടിവെള്ളം പദ്ധതി നാടിന് സമര്‍പ്പിച്ചു. കുവൈത്ത് എം.ഇ. എസ് പ്രസിഡന്റ് മുഹമ്മദ് റാഫി കുടിവെള്ളം പദ്ധതി ഉല്‍ഘാടനം ചെയ്തു.

Advertisment

publive-image

3500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മൊത്തമായും ഉപകാരപ്പെടുന്ന രൂപത്തിലാണ് കുടിവെള്ള പൈപ്പുകൾ സംവിധാനിച്ചിരിക്കുന്നത്. ഇതിനും പുറമെകുട്ടികള്‍ക്ക് വീടുകളിലേക്ക് കുപ്പിയില്‍ വെള്ളം കൊണ്ടുപോകാം.

സ്‌കൂളില്‍ പ്രവര്‍ത്തി സമയം ഒഴികെ പരിസരവാസികള്‍ക്കും കുടിവെള്ളം എടുക്കാം. പദ്ധതിയിലൂടെ വേനല്‍ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാന്‍ കഴിയും.

publive-image

കുടിവെള്ളം പദ്ധതി നാടിന് സമര്‍പ്പിച്ചത്തോടെ പൊതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. കുവൈറ്റ് യൂണിറ്റിന്റെ സാമ്പത്തിക സഹായത്തോടെ പയ്യാനക്കൽ സ്കൂളിലും മറ്റ് തീര ദേശ സ്കൂളിലും 23 കുട്ടികൾ പഠിക്കുന്നുണ്ട്.

ഹസ്സൻ തിക്കോടി, ടി.സി അഹമ്മദ്, സി.ടി സാക്കിർ ഹുസൈൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment