Advertisment

ആസിഫയുടേത് സംഘ് പരിവാർ ഭീകരകൊല: വെല്‍ഫെയര്‍ പാര്‍ട്ടി

author-image
admin
New Update

മുക്കം:  കശ്മീരില്‍ ആസിഫ എന്ന എട്ടു വയസ്സുകാരിയെ സംഘ് പരിവാര്‍ ഭീകരര്‍ ആരാധനാലയത്തില്‍ വെച്ച് അതിദാരുണമായി കൊലചെയ്തത് , സംഘപരിവാറിന്റെ ഭീകരവും, വികൃതവുമായ മുഖം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു.

Advertisment

publive-image

വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രിയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ് പരിവാര്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം - ഫ്രെട്ടേണിറ്റി ജില്ലാ പ്രസിഡണ്ട് ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.

കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അംഗം നസീറ ഇ എൻ , ലിയാഖത്ത് മുറമ്പാത്തി, ശംസുദ്ദീൻ ആനയാം കുന്ന്, ഒ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അബദുചാലിൽ, സഫീറ കൊളായിൽ , സഫിയ ടീച്ചർ, അസീസ് തോട്ടത്തിൽ, ശംസുദ്ദീൻ ചെറുവാടി, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment