Advertisment

മുക്കം വെന്റ് പൈപ്പ് പാലം ശുചീകരണ യജ്ഞം മാതൃകയായി. ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചു

author-image
admin
Updated On
New Update

മുക്കം:  കഴിഞ്ഞ ആഗസ്ത് മാസത്തിലുണ്ടായ മഹാപ്രളയത്തെത്തുടർന്ന് മാലിന്യങ്ങൾ കുമിഞ്ഞുകൂടി മലിനമായ ഇരുവഴിഞ്ഞിപ്പുഴ ഐഡിയൽ റിലീഫ് വിംഗിന്റെ (ഐ.ആർ.ഡബ്ലിയു) നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ ശുചീകരിച്ചു.

Advertisment

publive-image

മുക്കം വെന്റ് പൈപ്പ് പാലത്തിൽ നടന്ന ശുചീകരണയജ്ഞം മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.

ചേന്ദമംഗലൂർ സോഷ്യൽ സർവീസ് വിംഗ്, ടി.വൈ.കെ കൊടിയത്തൂർ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സേവന പ്രവർത്തനത്തിൽ സ്ത്രീകളുൾപ്പടെ നൂറോളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.

publive-image

വെള്ളപ്പൊക്കത്തിൽ വെന്റ് പൈപ്പ് പാലത്തിന്റെ ദ്വാരങ്ങളെ അടച്ചുകളഞ്ഞ വലിയ മരങ്ങൾ, ചപ്പുചവറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുകയും ഇരുവഴിഞ്ഞിപ്പുഴയുടെ സുഗമമായ ഒഴുക്ക് പുനഃസൃഷ്ടിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ അവബോധവും സേവനമനസ്കതയും സമൂഹത്തിന് പകർന്നു നൽകിയ ജനകീയ സേവന പ്രവർത്തനം മാതൃകാപരമായിരുന്നു.

publive-image

എസ്.ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.കെ.വിനോദ്, എം.സി.സുബ്ഹാൻബാബു, മുക്കം മുഹമ്മദ്, പ്രശോഭ് കുമാർ, ശഫീഖ് മാടായി, എ.ടി.സമീറ, വി. കുഞ്ഞാലി, എൻ.കെ.അബ്ദുറഹ്മാൻ, അസ് ലം ചെറുവാടി,അബ്ദുല്ല കുമാരനെല്ലൂർ, എം.സി. നൗഷാദ്, എ.പി.മുരളീധരൻ, പ്രശോഭ് കുമാർ, ദാമോദരൻ കോഴഞ്ചേരി, പി.കെ.സി.മുഹമ്മദ്, ചന്ദ്രൻ കല്ലുരുട്ടി, മുഹമ്മദ് മുട്ടത്ത്, എ.കെ.സിദ്ദീഖ്, കെ.സി.മുഹമ്മദലി, ടി.കെ.ജുമാൻ എന്നിവർ സംസാരിച്ചു

ഐ.ആർ.ഡബ്ലിയു കോഴിക്കോട് മേഖല ലീഡർ അശ്റഫ് സി.എം.വയനാട്, മേഖല സെക്രട്ടറി ഇബ്രാഹിം വടകര, പി.ആർ സെക്ര. നിസാർ കുന്ദമംഗലം, ചേന്ദമംഗലൂർ ഗ്രൂപ്പ് ലീഡർ എം.വി അബ്ദുറഹ്മാൻ, ഐ.ആർ.ഡബ്ലിയു കോഴിക്കോട് ജില്ല വനിത കൺവീനർ സുമയ്യ, സൈഫുന്നീസ കോഴിക്കോട്, വി.കെ.ഹബീബ, സൈഫുദ്ദീൻ നറുക്കിൽ, മനാഫ് കെ.വി, ടി.എൻ അസീസ്, സാലി കൊടപ്പന, എ.എം.നിസാമുദ്ദീൻ, അസീസ് തോട്ടത്തിൽ, ജാഫർ പുതുക്കുടി, പി.കെ.അംജദ്, സഹീർ പാണക്കോട്ടിൽ, ടി.എൻ തൗഫീഖ്, കെ.ടി.മുഹ്സിൻ, ബഷീർ പാലത്ത്, മുജീബ് വല്ലത്തായ്പാറ എന്നിവർ നേതൃത്വം നൽകി.

Advertisment