Advertisment

കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം - പി എം എഫ്

New Update

വടകര:  ദീർഘ കാല പ്രവാസി ആയ പാറക്കൽ അബ്ദുല്ലയുടെ വടകരയിലെ ഹോട്ടൽ ബിസിനെസ്സിനെതിരെ ഒരു കൂട്ടം ആളുകൾ നിരന്തരം ശല്യം ചെയ്യുകയും , പല കാരണങ്ങൾ പറഞ്ഞു ഹോട്ടൽ അടച്ചു പൂട്ടിക്കുകയും ചെയ്യുന്ന സംഭവ വികാസങ്ങളിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി അതോടൊപ്പം എല്ലാ സംഘടനാ സഹായവും വാഗ്ദാനം ചെയ്തു.

കെ മുരളീധരൻ എം പി സ്ഥലം സന്ദർശിച്ചു. കാര്യങ്ങൾ വിലയിരുത്തി . പ്രവാസ ജീവിതം മതിയാക്കി കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പ്പിക്കണമെന്നും പ്രവാസികൾ നേരിടുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പി എം ഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങളിൽ സർക്കാർ തലത്തിൽ ഇടപെടാൻ പി എം ഫ് എന്നും മുൻ പന്തിയിൽ ഉണ്ടാവും എന്ന് പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ.ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു, പി എം ഫ് കേരള പ്രസിഡണ്ട് ബേബി മാത്യു, എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു

Advertisment