Advertisment

സ്ഥലമുടമയുടെ വിലപേശൽ, താമരശ്ശേരി ചുങ്കം ജംഗ്ഷൻ വികസനം തടസ്സപ്പെടുന്നു

New Update

താമരശ്ശേരി: ചുങ്കം ജംഗ്ഷൻ വീതി കൂട്ടി ഇന്റർലോക്ക് കട്ടകൾ പാകാൻ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവധിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോഡ് വികസന പ്രവൃത്തി നടന്നു വരികയുമാണ്.

Advertisment

ബാലുശ്ശേരി റോഡിന്റെ ഇരുവശത്തെ സ്ഥലമുടമകളും, റോയൽ ടവർ ഉടമയും റോഡ് വികസനത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകുകയും ചെയ്തു. എന്നാൽ കൂടത്തായി റോഡ് ജംഗ്ഷനിൽ നേരത്തെ ഹോട്ടൽ നിലനിന്നിരുന്ന പൂനൂർ സ്വദേശികളുടെ ഭൂമിയാണ് വിട്ടുനൽകാത്തത്.

തങ്ങൾക്ക് ജംഗ്ഷനിൽ അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകണം എന്നാണ് ഇവരുടെ ആവശ്യം.

ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം റോഡ് വികസനത്തിനായി പൊളിക്കുമ്പോൾ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ബലപ്പെടുത്തി നിലനിർത്താൻ അനുവധിക്കുമെന്ന് സർവ്വകക്ഷിയോഗത്തിൽ തീരുമാനം കൈകൊണ്ടിരുന്നു, എന്നാൽ കെട്ടിടയുടമ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി ഇരുനില കെട്ടിടം പണിയാൻ കോൺഗ്രീറ്റ് പില്ലറുകൾ പണിതിരുന്നു.

ഇതേ തുടർന്ന് നാട്ടുകാർ പരാതി നൽകുകയും, പണി നിർത്തിവെപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

തന്റെ സ്ഥലത്തോട് ചേർന്ന ഭാഗം റോഡ് വികസനത്തിന് നൽകണമെങ്കിൽ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകണം എന്ന വിലപേശൽ തന്ത്രവുമായാണ് ഇപ്പോൾ സ്ഥലമുടമ രംഗത്ത് വന്നിരിക്കുന്നത്.

ഇവരുടെ കൈവശമുള്ള രേഖകൾ പ്രകാരം മൂന്ന് സെന്റോളം സ്ഥലം തങ്ങൾക്ക് ഉണ്ടെന്നാണ് അവകാശവാദം, എന്നാൽ ഒന്നര സെന്റോളം സ്ഥലം മാത്രമാണ് നിലവിൽ ഇവിടെയുള്ളത്.

ഇവിടെ കെട്ടിടം നിർമ്മിച്ചാൽ നിലവിലും ഭാവിയിലും റോഡ് വികസനത്തിന് തടസ്സമാവുമെന്ന് നാട്ടുകാർ പറഞ്ഞു. പിടിവാശിക്ക് വഴങ്ങാതെ സ്ഥലം അക്വയർ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisment