Advertisment

ജില്ല സ്‌കൂൾ കായികമേളയിൽ മികച്ച പ്രകടനവുമായി തിരൂർ ടി.ഐ.സി സ്‌കൂൾ വിദ്യാർത്ഥികൾ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

തീരൂർ: കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ജില്ല സ്‌കൂൾ കായികമേളയിൽ മികച്ച പ്രകടനവുമായി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ. നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ജില്ലയിൽ അഞ്ചാം സ്ഥാനത്താണ് ടി.ഐ.സി സെക്കൻഡറി സ്‌കൂൾ.

Advertisment

publive-image

സബ് ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി എ. ഹന ഹംസക്ക് ഇരട്ട സ്വർണവും സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹാനി താൻസൻ സ്വർണവും സബ് ജൂനിയർ പെൺകുട്ടികളുടെ എൺപത് മീറ്റർ ഹഡിൽസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എ. ഇൽഹാം സ്വർണവും നേടി.

ജൂനിയർ ആൺകുട്ടികളുടെ എൺപത് മീറ്റർ ഹഡിൽസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹാദി നജാദ് വെള്ളിയും സീനിയർ പെൺകുട്ടികളുടെ നാന്നൂറ് മീറ്റർ ഹഡിൽസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റജ അൻവർ വെങ്കലവും കരസ്ഥമാക്കി.

Advertisment