Advertisment

തിരുവമ്പാടിയിൽ കൊറോണാ വ്യാപന വിരുദ്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നു. മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതം - എൽ ഡി എഫ്

New Update

തിരുവമ്പാടി:  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊറോണാ വ്യാപന വിരുദ്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ചില പത്രങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതവും രാഷ്ടീയ പ്രേരിതവുമാണെന്ന് എൽ. ഡി. എഫ് - തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി.

സർക്കാർ നിർദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നു. അത്യാവശ്യക്കാർക്കെല്ലാം ഭക്ഷണം കൊടുക്കുന്നു. പതിനേഴു വാർഡുകളിലും ആർ ആർ ടികൾ രൂപീകരിച്ച് പ്രവർത്തനം നടക്കുന്നു. സർക്കാർ വകുപ്പുകളെല്ലാം ഏകോപിച്ച് പ്രവർത്തിക്കുന്നു.

വസ്തുത ഇതായിരിക്കെ പഞ്ചായത്തിനെയും സന്നദ്ധ പ്രവർത്തകരേയും അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ നീക്കത്തെ തള്ളിക്കളയണമെന്ന് എൽ. ഡി. എഫ്. അഭ്യർത്ഥിച്ചു.

Advertisment