Advertisment

ചെറുവാടി സി.എച്ച്.സി.ക്ക് ഭീഷണിയായ മണ്ണെടുപ്പ് പ്രശ്നം ഉടൻ പരിഹരിക്കണം - വെൽഫെയർ പാർട്ടി

New Update

മുക്കം:   ചെറുവാടി സി.എച്ച്.സി യുടെ പ്രവർത്തനത്തിന് ഭീഷണിയായ, സ്വകാര്യ വ്യക്തി കുന്നിടിച്ച് മണ്ണെടുത്തതു മൂലമുണ്ടായ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി ചെറുവാടി യൂനിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ് ലം ചെറുവാടിയുടെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചു.

ആശുപത്രിക്ക് തൊട്ടു മുകളിലെ കുന്ന് ഇടിച്ചു കൂട്ടിയിട്ട മണ്ണ് ശക്തമായ മഴയിൽ ഒലിച്ചിറങ്ങിയതിനാൽ ആശുപത്രിക്കകത്ത് പോലും ചെളി കയറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.

publive-image

ആശുപത്രി കിണറിലേക്കും ചെളിവെള്ളം കയറിയതിനാൽ ഉപയോഗിക്കാൻ പറ്റാതായി. ഹനീഫ കെ.പി അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലിൽ അബ്ദു മാസ്റ്റർ, സാലിം ജീറോഡ്, കെ.സി അൻവർ, ടി.പി ശമീം, കെ.കെ.കുഞ്ഞാലി, ഇ.എൻ. യൂസുഫ്, അസ് ലം, എൻ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

Advertisment