Advertisment

'സംഘ് പരിവാറിനെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക' മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാറിനെ തൂത്തെറിയാന്‍ വിശാല മതേതര ഐക്യം രൂപീകരിക്കണമെന്നും അതിന് ഏത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും വിവിധ മതരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.

Advertisment

publive-image

സംഘ് പരിവാറിനെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന തലക്കെട്ടില്‍, ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തിയാറാം വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

publive-image

തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ പി.കെ. അധ്യക്ഷത വഹിച്ചു.

publive-image

കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് എം.ടി. അശ്‌റഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, ജനതാദള്‍ സംസ്ഥാന സെക്രട്ടറി അബ്ദുസത്താര്‍, സി.പി.ഐ സെക്രട്ടറി ഷാജികുമാര്‍ കെ, അബ്ദുല്ല കുമാരനെല്ലൂര്‍, ഡോ. ബേബി ശക്കീല, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി.പി ശൗകത്തലി, മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.സി അന്‍വര്‍, ടി.കെ ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി സ്വാഗതവും സഫിയ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.

publive-image

publive-image

Advertisment