Advertisment

മുക്കത്ത് വെൽഫെയർ പാർട്ടി അംഗൻവാടികൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു

New Update

കോഴിക്കോട്:  മുക്കം നഗരസഭയിലെ മുഴുവൻ അംഗൻവാടികൾക്കും വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മറ്റി സാനിറ്റൈസർ, മാസ്ക്, ഗ്ലൗസുകൾ എന്നിവ വിതരണം ചെയ്തു.

Advertisment

publive-image

നഗരസഭയിലെ 35 അംഗൻവാടികളിലെ വർക്കർമാർക്കും ഹെൽപ്പർമാർക്കുമാണ് വിതരണം ചെയ്തത്.

അംഗൻവാടികളിൽ കുട്ടികൾ എത്തുന്നില്ലങ്കിലും ജീവനക്കാർക്ക് റേഷൻ കടകളിലെ സൗജന്യ അരി വിതരണത്തിലും, കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പോഷകാഹാരം വീടുകളിലെത്തിക തുടങ്ങിയ മേഖലകളിൽ സഹായിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട്, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത് നൽകിയത്.

വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മറ്റി പ്രസിഡൻറ് ഗഫൂർ മാസ്റ്റർ പൊറ്റശേരി അംഗൻവാടി വർക്കർ സുബൈദ ടീച്ചർക്ക് കൈമാറി.

നഗരസഭ കൗൺസിലർ ഷഫീഖ് മാടായി, ഇ ബഷീർ മാസ്റ്റർ, അംഗൻവാടി ജീവനക്കാരായ ഷിനി ടീച്ചർ, സവിത ദേവി, ആയിഷ ബീവി എന്നിവർ സന്നിഹിതരായി.

Advertisment