Advertisment

സ്ത്രീ കൂട്ടായ്മയില്‍ 2000 മാസ്‌കുകള്‍ നിര്‍മ്മിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

New Update

കൊടിയത്തൂര്‍:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഫ്. ഐ. ടി. യു തയ്യല്‍ തൊഴിലാളികളുടെ സഹകരണത്തോടെ 2000 കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.

Advertisment

മാസ്‌കിന്റെ പഞ്ചായത്ത് തല വിതരണോദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ചേറ്റൂര്‍ മുഹമ്മദ് ബാപ്പുവിന് നല്‍കി ചാലില്‍ അബ്ദു മാസ്റ്റര്‍ നിര്‍വഹിച്ചു. ശംസുദ്ദീന്‍ ചെറുവാടി, സാലിം ജീറോഡ്, സിയാഉല്‍ ഹഖ് എന്നിവര്‍ സംബന്ധിച്ചു.

publive-image

പൊതുജനാരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍, തൊഴിലാളികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് മാസ്‌ക് നിര്‍മിക്കുന്നത്.

വീട്ടമ്മമാരും തയ്യല്‍ തൊഴിലാളികളുമുള്‍പ്പടെ പത്തോളം പേര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവരവരുടെ വീടുകളില്‍ വെച്ചാണ് മാസ്‌കുകള്‍ നിര്‍മിച്ചത്.

എഫ്.ഐ.ടി.യു ടൈലറിംഗ് ആന്റ് ഗാര്‍മെന്റ്‌സ് ഗോതമ്പറോഡ് യൂനിറ്റ് പ്രസിഡന്റ് ശമീമ ബാവ, ശ്രീജ മാട്ടുമുറി, ഷാഹിന കെ. ജി, ഫൗസിയ പി. കെ, നദീറ, ഹാരിഫ, ഷാഹിന ഉസ്മാന്‍, ജംഷീറ മുള്ളന്‍മട എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌കുകള്‍ നിര്‍മിച്ചത്.

Advertisment