Advertisment

അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും സഹായം ലഭ്യമാക്കണം - വെല്‍ഫെയര്‍പാര്‍ട്ടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കൊടിയത്തൂര്‍:  പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീട്ടുകാര്‍ക്കും സര്‍ക്കാറിന്റെ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് വെല്‍ഫെയർ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളം ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളും രാഷ്ട്രീയ വടംവലികളും കാരണം അര്‍ഹരായവര്‍ തഴടപ്പെടുന്ന അവസ്ഥ നീതീകരിക്കാൻ കഴിയില്ല.

നിലവില്‍ ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ക്കുമാത്രമാണ് ഭക്ഷണകിറ്റും അടിയന്തര സഹായവും ലഭ്യമായിട്ടുള്ളത്. ദുരിത ബാധിതരുടെ കൃത്യമായ കണക്കെടുപ്പ് ഉടൻ പൂർത്തീകരിച്ച് സഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, സാലിം ജീറോഡ്, കെ.പി ഹനീഫ, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment