Advertisment

രാജീവ് ഗാന്ധികോളനിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

New Update

മുക്കം:  മുക്കം നഗരസഭയിലെ രാജീവ്ഗാന്ധി കോളനിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുക്കം ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു നല്‍കിയത്, കാലങ്ങളായി ഇരുട്ടിലായിരുന്ന കോളനി നിവാസികള്‍ക്ക് വലിയ അനുഗ്രഹമായി.

Advertisment

publive-image

മുക്കം നഗരസഭാ കൗണ്‍സിലര്‍ എ. ഗഫൂര്‍ മാസ്റ്റര്‍ ലൈറ്റുകളുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീന്‍,സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ അബ്ദുല്‍ അസീസ്, സഫീറ കൊളായില്‍, സാലിം ജീറോഡ്, ശേഖരന്‍ മുക്കം, എസ്. ഖമറുദ്ദീന്‍, ബഷീര്‍ പാലത്ത്, സജ്‌ന ബാലു, അസീസ് ടി, കുഞ്ഞിമോന്‍. കെ, ബാലസുബ്രഹ്മണ്യന്‍, വി.മുജിബ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment