Advertisment

'സ്‌നേഹപൂര്‍വം കോഴിക്കോട്' പദ്ധതിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൈത്താങ്ങ്

New Update

കോഴിക്കോട്:  പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടമായ കുടുംബങ്ങള്‍ക്ക് ജില്ല ഭരണകൂടം പ്രഖ്യാപിച്ച സ്‌നേഹപൂര്‍വം കോഴിക്കോട് പദ്ധതിയുമായി കൈകോര്‍ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മറ്റി തീരുമാനിച്ചു. പതിനായിരം രൂപയുടെ ഗൃഹോപകരണങ്ങളുടെ കിറ്റാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്.

Advertisment

publive-image

ജില്ല കലക്ടര്‍ യു.വി ജോസുമായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, ജനറല്‍ സെക്രട്ടറി ടി.കെ മാധവന്‍, വൈസ് പ്രസിഡന്റ് പി.സി മുഹമ്മദ് കുട്ടി, ട്രഷറര്‍ എം.എ മജീദ്, സെക്രട്ടറി സ്വാലിഹ് കൊടപ്പന എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചു.

Advertisment