Advertisment

ലഘുലേഖ വിതരണവും ഭരണഘടന വായനയും നടത്തി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വേറിട്ട പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

സൗത്ത് കൊടിയത്തൂര്‍: ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഇടതു സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സൗത്ത് കൊടിയത്തൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഘുലേഖ വിതരണവും ഭരണഘടന വായനയും നടത്തി പ്രതിഷേധിച്ചു.

Advertisment

publive-image

ജനാധിപത്യ പ്രതിഷേധ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം റഫീഖ് കുറ്റ്യോട്ട് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

publive-image

'വായന ദേശദ്രോഹമാകുമ്പോള്‍, എതിര്‍ ശബ്ദങ്ങളെ ഭരണകൂടം വെടിവെച്ച് കൊല്ലുമ്പോള്‍ ജനാധിപത്യത്തിന്റെ നാവാവുക' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശവ്യാപകമായി സംഘടിപ്പിച്ച ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പി. ബശീറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

എ.എം.സി ഉണ്ണിമോയി ലഘുലേഖ ഏറ്റുവാങ്ങി. നിസാര്‍ പുളയക്കോട്ട് ലഘുലേഖ വായന നടത്തി. സുബൈര്‍ പി.പി സ്വാഗതവും സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

Advertisment