Advertisment

പ്രളയ പുനരധിവാസ ഫണ്ടിന് വെല്‍ഫെയര്‍ പാര്‍ട്ടി കാവലിരിക്കും - റസാഖ് പാലേരി

author-image
admin
New Update

മുക്കം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ദുരിതാശ്വാസനിധിയിലേക്ക് സ്‌നേഹപ്രളയമായി ഒഴുകിയെത്തിയ കോടികള്‍ അര്‍ഹരിലേക്ക് എത്തുന്നത് വരെ കണ്ണിലെണ്ണയൊഴിച്ച് അതിന് കാവലിരിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി.

Advertisment

publive-image

പ്രളയ ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സേവനമനുഷ്ടിച്ചവരെയും കാമ്പസ് ഇലക്ഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രറ്റേണിറ്റി സാരഥികളെയും ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകാലത്ത് ഇരുവഴിഞ്ഞിപ്പുഴയില്‍ കൃത്രിമമായി രൂപപ്പെട്ട മുക്കം-പുഴമാടില്‍ സംഘടിപ്പിച്ച 'സ്‌നേഹാദരം' പരിപാടിയില്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ച തിരുവമ്പാടി മണ്ഡലത്തിലെ നൂറ്റിഅമ്പതോളം പാര്‍ട്ടിയുടെ സന്നദ്ധപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

publive-image

മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാഭവന്‍ ബാലു, ശ്രീനന്ദന എന്നിവര്‍ ഗാനവിരുന്ന് അവതരിപ്പിച്ചു. മുക്കം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ് ബാപ്പു, ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍, റിന്‍സി ജോണ്‍സണ്‍, മുഹമ്മദ് മുട്ടോത്ത്, ശംസുദ്ദീന്‍ ആനയാംകുന്ന്, സോളി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ലിയാഖത് മുറമ്പാത്തി സ്വാഗതവും ഒ.അസീസ് നന്ദിയും പറഞ്ഞു.

Advertisment