Advertisment

നവംബര്‍ 8 വഞ്ചനാദിനം: മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ റാലി

New Update

മുക്കം:  'നോട്ട് നിരോധനം: സാമ്പത്തിക അടിയന്തരാവസ്ഥയുടെ രണ്ട് വര്‍ഷങ്ങള്‍' എന്ന തലക്കെട്ടില്‍ ദേശ വ്യാപകമായി വെല്‍ഫെയര്‍പാര്‍ട്ടി നവംബര്‍ 8 ന് വഞ്ചനാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മുക്കത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Advertisment

publive-image

തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി മുക്കം മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.അബ്ദുല്‍ ഗഫുര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

publive-image

പ്രതിഷേധ റാലിക്ക് ഒ.അബ്ദുല്‍ അസീസ്, വി. മുജിബ്, ചാലില്‍ അബ്ദുമാസ്റ്റര്‍, സഫീറ കൊളായില്‍, സജ്‌ന ബാലു, നൗഫല്‍ തിരുവമ്പാടി, മോയി മാസ്റ്റര്‍ പുന്നക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മണ്ഡലം സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, സ്വാഗതവും സഫിറ കൊളായില്‍ നന്ദിയും പറഞ്ഞു.

Advertisment