Advertisment

പൗരത്വ ഭേദഗതി നിയമം: വെല്‍ഫെയര്‍ പാര്‍ട്ടി നൈറ്റ് റാലിയില്‍ പ്രതിഷേധമിരമ്പി

New Update

കൊടിയത്തൂര്‍:  രാജ്യത്തെ വിഭജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് റാലി സംഘടിപ്പിച്ചു.

Advertisment

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പങ്കെടുത്ത നൈറ്റ് റാലി പന്തംകൊളുത്തി പ്രകടനത്തോടെ തെയ്യത്തുംകടവില്‍ നിന്നുമാരംഭിച്ച് കൊടിയത്തൂര്‍ കോട്ടമ്മല്‍ സമാപിച്ചു.

റാലിയോടനുബന്ധിച്ചു നടന്ന പൊതുയോഗം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചാത്ത് പ്രസിഡന്റ് അബ്ദു ചാലില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും യു.ഡി.എഫ് നേതാവുമായ ബഷീര്‍ പുതിയോട്ടില്‍, ഭരതീയ പട്ടിക ജനസമാജം നേതാവ് ദാസന്‍ കോട്ടമ്മല്‍, ശംസുദ്ദീന്‍ ചെറുവാടി, വിമന്‍ ജസ്റ്റിസ് മൂവ്്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം സഫീറ കൊടിയത്തൂര്‍, ജ്യോതിബസു കാരക്കുറ്റി എന്നിവര്‍ സംസാരിച്ചു.

റഫീഖ് കുറ്റ്യോട്ട്, സാലിം ജീറോഡ്, വി.കെ. സത്താര്‍, പി.വി.ആഷിഖ്, കെ.ശാമില്‍, ഇ.തസ്നീം, നഷ്‌വ, അദീബ്, ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment