Advertisment

സൗഹൃദം ഊട്ടിയുറപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സ്‌നേഹവിരുന്ന് ശ്രദ്ധേയമായി

New Update

മുക്കം:  പരസ്പര സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് തോട്ടുമുക്കം-മാടാമ്പിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച സ്‌നേഹവിരുന്ന് ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേഹ വിരുന്നില്‍ പ്രദേശത്തെ മുഴുവന്‍ ആളുകളും കുടുംബസമേതം പങ്കെടുത്തു.

Advertisment

publive-image

പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി സൗഹൃദ സന്ദേശം കൈമാറി. പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റിലീഫ് കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

publive-image

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. വിജയികള്‍ക്കുള്ള ഉപഹാരം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ സമ്മാനിച്ചു. പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വെല്‍ഫെയര്‍പാര്‍ട്ടി സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

publive-image

പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സണ്ണി വെള്ളാഞ്ചിറ, യു.ഡി.എഫ് ചെയര്‍മാന്‍ മജീദ് പുതുക്കുടി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കരീം പഴങ്കല്‍, ശംസുദ്ദീന്‍ ആനയാംകുന്ന്, ലിയാഖത്തലി മുറമ്പാത്തി, ശംസുദ്ദീന്‍ ചെറുവാടി, ബിയ്യക്കുട്ടി തോട്ടുമുക്കം, ജ്യോതിബാസു കാരക്കുറ്റി, റഫീഖ് കുറ്റ്യോട്ട്, റഷീദ് മുന്‍ഷി, ഗിരിജ മാടാമ്പി എന്നിവര്‍ സംസാരിച്ചു.

publive-image

പുരുഷു മാടാമ്പി, അബ്ദുറഹിമാന്‍ കാരക്കുറ്റി, ഭാര്‍ഗവി, ഹാഷിം, തസ്‌നീം കൊടിയത്തൂര്‍, സല്‍മ മാടാമ്പി, ജാഫര്‍ പുതുക്കുടി എന്നിവര്‍ നേതൃത്വം നല്‍കി. സാലിം ജീറോഡ് സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു.

Advertisment