Advertisment

2018 അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വിതരണം ചെയ്യും

author-image
admin
New Update

കോഴിക്കോട്:  മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് 2018 ലെ പുരസ്‌കാര ജേതാക്കള്‍ക്കളെ പ്രഖ്യാപിച്ചു.

Advertisment

27 മീറ്റര്‍ നീളമുള്ള പോര്‍ട്രെയ്റ്റ് കാന്‍വാസില്‍ ലോകപ്രശസ്തരായ 1007 വ്യക്തിത്വങ്ങളെ വരച്ച ആര്‍ട്ടിസ്റ്റ് ദേവസ്യ(കേരളം), ഏറ്റവും ഉയരം കൂടിയ റൈഡബിള്‍ ബൈസൈക്കിള്‍ നിര്‍മ്മിച്ച സിദ്ദാപൂര്‍ സ്വദേശി മുഹമ്മദ് അംജദ് പാഷ(തെലങ്കാന), ഒന്നരമണിക്കൂറില്‍ കൂടുതല്‍ സമയം (1:32:24) ഫുട്ബാള്‍ തന്റെ നെറ്റിത്തടത്തില്‍ ബാലന്‍സ് ചെയ്തുനിര്‍ത്തുന്ന പീറ്റര്‍ ദര്‍ദിക്(സ്ലോവാക്യ) എന്നിവരാണ് റെക്കോര്‍ഡിന് അര്‍ഹരായത്.

കൂടാതെ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിക്ക് മികച്ച സംഭാവനകള്‍ നല്‍കിയ പ്രമുഖ നടിയും സംവിധായികയും നര്‍ത്തകിയുമായ പത്മശ്രീ ഹേമമാലിനി, സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന അമ്മമാര്‍ക്കുവേണ്ടി ദീര്‍ഘ വീക്ഷണത്തോടെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഷാന്‍ പി, ഇരുവഴിഞ്ഞിപ്പുഴ സംരക്ഷത്തിനായി സംഭാവനകളര്‍പ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ഒ.സി മുഹമ്മദ് മുക്കം എന്നിവരാണ് എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹരായത്.

ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സ്പീക്കര്‍ഹാളില്‍ ജൂലൈ 19ന് വൈകു. 5 ന് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ചെയര്‍മാന്‍(ഇന്ത്യ) ഗിന്നസ് ദിലീഫ് അധ്യക്ഷത വഹിക്കും. അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡസ് ഏഷ്യന്‍ ഡയറക്ടര്‍ യാസര്‍ അറാഫത്ത്, നിയാസ് കണ്ണഞ്ചേരി, ഡോ. ഷിറാസ് പൂവച്ചാല്‍, സാലിം ജീറോഡ് എന്നിവര്‍ സംബന്ധിക്കും.

Advertisment