Advertisment

'സഹപാഠിക്കൊരു വീട്': ജനകീയ കൂട്ടായ്മയില്‍ സഹപാഠികള്‍ക്ക് വീടൊരുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വെറ്റിലപ്പാറ:  വെറ്റിലപ്പാറ ഗവണ്‍മെ്ന്റ് സ്‌കൂളില്‍ പഠിക്കുന്ന നിര്‍ധനരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാന്‍ സഹപാഠികളും, സ്‌കൂള്‍ പി.ടി.എയും, സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു.

Advertisment

publive-image

പ്രകൃതിക്ഷോഭ ബാധിത പ്രദേശത്തെ മൂന്ന് കുടുംബങ്ങള്‍ക്കാണ് സ്‌കൂള്‍ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും കാരുണ്യ പ്രളയത്തില്‍ വീടൊരുങ്ങുന്നത്. തെരട്ടമ്മല്‍, വിളക്കുപറമ്പ്, കിണറടപ്പന്‍ എന്നിവിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികളുടെ വീടുകളുടെ കുറ്റിയടി കര്‍മം ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസ്, സാദിഖലി സി, റോജന്‍ പി.ജെ എന്നിവര്‍ നിര്‍വഹിച്ചു.

publive-image

ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ജനറേഷന്‍ അമേസിംഗ്, ഗോതമ്പറോഡ് തണല്‍ ജി.എ ക്ലബ്ബ്, പാലക്കാട് മലബാര്‍ പോളിടെക്‌നിക് എന്നിവരുടെ സഹകരണത്തില്‍ ജനകീയമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.

publive-image

ജനറേഷന്‍ അമേസിംഗ് വര്‍ക്കേഴ്‌സ് അംബാസിഡര്‍ സി.പി. സാദിഖ് റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, ജോഷി ജോസഫ്, ജംഷീര്‍, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Advertisment