Advertisment

കള്ളക്കേസ് ചുമത്തി ജയിലിലടച്ച വിദ്യാർത്ഥി നേതാക്കളെ നിരുപാധികം വിട്ടയക്കണം - സംയുക്ത പ്രസ്താവന

New Update

എടപ്പാൾ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 17 ന് നടന്ന ജനകീയ ഹർത്താലിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പൊന്നാനിയിലെ 6 വിദ്യാർത്ഥികളെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച നടപടി പ്രതിഷേധാർഹമാണ്.

Advertisment

കഴിഞ്ഞ 12 ദിവസമായി ഇവർ പൊന്നാനി സബ് ജയിലിൽ ജാമ്യം നിഷേധിക്കപ്പെട്ട് കഴിയുകയാണ്. രാജ്യവ്യാപകമായി NRC - CAA വിഷയത്തിൽ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടുന്നു എന്നവകാശപ്പെടുന്ന സർക്കാർ കേരളത്തിൽ ഈ വിഷയത്തിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നത് ഇരട്ടത്താപ്പും പ്രതിഷേധാർഹവുമാണ്.

തങ്ങളുടെ കർതൃത്വത്തിലും അനുമതിയിലും മാത്രമേ കേരളത്തിൽ ജനകീയ സമരങ്ങൾ പാടുള്ളൂവെന്ന ഇടതുപക്ഷ ധാർഷ്ട്യമാണ് വിദ്യാർത്ഥി - യുവജനങ്ങൾക്കെതിരായ ഈ നടപടികൾ.

കള്ളക്കേസ് ചുമത്തപ്പെട്ട് റിമാന്റിലായ വിദ്യാർത്ഥികൾക്കെതിരിലുള്ള എഫ് ഐ ആർ റദ്ദ് ചെയ്ത് അവരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരിൽ നടപടികൾ കൈക്കൊള്ളണമെന്നും സമിതി ആവശ്യപ്പെടുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

കെ മുരളീധരൻ എം പി

ഹമീദ് വാണിയമ്പലം

കെ കെ ബാബുരാജ്

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഗ്രോ വാസു

ശൈഖ് മുഹമ്മദ് കാരക്കുന്ന്

ലദീദ സഖലൂൻ

ആയിശ റെന്ന

സി കെ അബ്ദുൽ അസീസ്

എ എം നദ്‌വി

പ്രൊഫ. ജെന്നി റോവീന

ഷംസീർ ഇബ്‌റാഹീം

ഗോമതി

നഹാസ് മാള

അനൂപ് വി ആർ

ഡോ. നാരായണൻ ശങ്കരൻ

ജബീന ഇർഷാദ്

വിനിത വിജയൻ

സാലിഹ് കോട്ടപ്പള്ളി

ഉമ്മുൽ ഫായിസ

മൃദുല ഭവാനി

അംബിക.

Advertisment