Advertisment

ഖുർആൻ കാമ്പയിൻ: കുന്നക്കാവിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  മജ്ലിസ് മദ്‌റസാ ബോർഡ് ജില്ലയിലെ മദ്റസാ വിദ്യാർഥികൾക്കായി നടത്തുന്ന 'ഖുർആനറിയാം പൊരുളറിയാം' കാമ്പയിനിന്റെ ജില്ലാ മത്സരങ്ങൾ വടക്കാങ്ങര എച്ച്.എം.എസ് മദ്റസയിൽ സമാപിച്ചു. അൽ മദ്റസത്തുൽ ഇസ് ലാമിയ്യ കുന്നക്കാവ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അസ്സാനവിയ ശാന്തപുരം രണ്ടാം സ്ഥാനവും, അൽ മദ്റസത്തുൽ ഇലാഹിയ തിരൂർക്കാട് മൂന്നാം സ്ഥാനവും നേടി.

Advertisment

publive-image

വിജയികൾക്കുള്ള ട്രോഫികൾ മജ്ലിസ് മദ്റസാ ബോർഡ് ഡയറക്ടർ സുശീർ ഹസൻ വിതരണം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

ടാലന്റ് പബ്ലിക് സ്കൂൾ മാനേജർ കെ യാസിർ, മദ്റസാ മാനേജ്മെന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.പി സലീം, മദ്റസാ ബോർഡ് അസി.ഡയറക്ടർ ജലീൽ മലപ്പുറം, സാറ ടീച്ചർ, എന്നിവർ ആശംസകളർപ്പിച്ചു.

ജില്ലയിലെ നൂറോളം മദ്രസകളിൽ നിന്നുള്ള നാനൂറോളം പ്രതിഭകളാണ് നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. മജ് ലിസ് അക്കാദമിക് കൗൺസിൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഐ സമീർ സ്വാഗതവും അസി. കൺവീനർ ഉസ്മാൻ അരിപ്ര നന്ദിയും പറഞ്ഞു.

Advertisment