Advertisment

ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ വിദൂര വിദ്യാഭ്യാസം: മാര്‍ച്ച്‌ 1 വരെ അപേക്ഷിക്കാം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

പെരിന്തല്‍മണ്ണ:  കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്‌ലാമിയയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ്‌ ആന്‍ഡ്‌ ഓപ്പണ്‍ ലേര്‍ണിങ്‌ നടത്തുന്ന ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ക്ക ്‌ വിദൂര വിദ്യാഭ്യാസപഠന പ്രവേശനത്തിന്‌ 200 രൂപ ഫൈനോടു കൂടി 2019 മാര്‍ച്ച്‌ 1 വരെ അപേക്ഷിക്കാം

Advertisment

കോഴ്‌സുകള്‍: ട്രൈനര്‍മാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ്‌ ആന്‍ഡ്‌ കൗണ്‍സിലിംഗ്‌ (പി.ജി.ഡി.ജി.സി)

യോഗ്യത: ബിരുദം അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്‌, നഴ്‌സറി ടീച്ചര്‍മാര്‍ക്കുള്ള ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്‌ഹുഡ്‌ കെയര്‍ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ (ഡി.ഇ.സി.സി.ഇ), സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ നെറ്റ്‌വര്‍ക്ക്‌ ടെക്‌നോളജി.

യോഗ്യത: ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്‌, സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി.

യോഗ്യത: എസ്‌.എസ്‌.എല്‍.സി. അപേക്ഷ ഫീസ്‌ 500 രൂപ. അപേക്ഷ ഫോമും പ്രോസ്‌പെക്‌റ്റസും ംംം.ഷാശ.മര.ശി/രറീഹല്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറവും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഫീസും കോഴ്‌സ്‌ ഫീസും അടക്കം യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത വിദൂര വിദ്യാഭ്യാസപഠന കേന്ദ്രമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയിലേക്ക്‌ അയക്കണം.

വിലാസം: അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ്‌ ആന്‍ഡ്‌ ഓപ്പണ്‍ ലേര്‍ണിങ്‌, ശാന്തപുരം, പട്ടിക്കാട്‌ (പി.ഒ), മലപ്പുറം-679325. ഫോണ്‍: 9207945556, 04933270439. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌്‌.

Advertisment