Advertisment

വഴിയോര കച്ചവട നിയമം നടപ്പിലാക്കണം: ജോസഫ് ജോൺ

New Update

വേങ്ങര:  2014ൽ പാർളിമെന്റ് പാസാക്കിയ വഴിയോര കച്ചവട നിയമം ഉടൻ നടപ്പിലാക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു.

Advertisment

publive-image

വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥ സമാപന സമ്മേളനം ഉദഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജോസഫ് ജോൺ. വേങ്ങര, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, നരിപ്പറമ്പ്, പൊന്നാനി, ചങ്ങരംകുളം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

വിവിധ കേന്ദ്രങ്ങളിൽ ഗണേഷ് വടേരി, ആരിഫ് ചുണ്ടയിൽ, അശറഫ് വൈലത്തൂർ, സി.കെ അഹമ്മദ് അനീസ്, അമീർ താനൂർ, അൻവർ നെന്മിനി, സീനത്ത് കോക്കൂർ, ഹബീബുറഹ്മാൻ പൂക്കോട്ടൂർ,അനീസ് എടയൂർ, വഹാബ് വെട്ടം, തൗഫീഖ് വളാഞ്ചേരി, ഹംസ വെന്നിയൂർ, അലവി വേങ്ങര, ലത്തീഫ് പറമ്പിൽ, ഹുസൈൻ താനൂർ, മജീബ് കോളാളമ്പ്, നാസർ പൊന്നാനി, മജീദ് മാടമ്പാട്ട്, ഇബ്രാഹിംകുട്ടി പൊന്നാനി, മൂസ ചൂനൂർ എന്നിവർ സംസാരിച്ചു.

Advertisment