Advertisment

ജനകീയ വായനശാലക്കു കീഴിൽ കലാ-സാഹിത്യ വേദി രൂപീകരണവും നോവൽ ചർച്ചയും നടത്തി

New Update

താനൂർ:  കെ.പുരം ജനകീയ വായനശാലക്കു കീഴിൽ പുതിയ കലാ സാഹിത്യവേദി രൂപീകരണവും നോവൽ ചർച്ചയും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് പുസ്തക ചർച്ചയുടെയും കലാവേദി രൂപീകരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

മാനവികതയിലൂന്നിയ പ്രബുദ്ധതയുടെ ചിന്താഗതിക്ക് സമൂഹത്തില്‍ സ്വാധീനമുണ്ടാക്കിയത് സമാന്തര വിദ്യാഭ്യാസത്തിൽ കൂടിയാണ്. പൊതുസമൂഹത്തിന്റെ ജനാധിപത്യപരതയെ ബുദ്ധിപരമായി സ്വാധീനിച്ച ഘടകങ്ങളെ രൂപപ്പെടുത്തുന്നതില്‍ വായനശാലകള്‍ വഹിച്ച പങ്ക് ചെറുതല്ല. അറിവിനും വിദ്യാഭ്യാസത്തിനും വായന അനിവാര്യമാണ്‌. എഴുതി വളരുന്നതിനും വിവരം നേടുന്നതിനും വായനശാലകളുടെ പങ്ക്‌ വളരെ വലുതാണെന്നും പരിപാടിയിൽ പ്രസംഗിച്ചവർ പറഞ്ഞു.

publive-image

പ്രദേശത്തെ യുവ എഴുത്തുകാരിയായ സൈഫുന്നീസയുടെ "തേജായിഷ" എന്ന നോവൽ വായന സദസ്സ് ചർച്ച ചെയ്തു. ചടങ്ങിൽ പി.സുകുമാരൻ നായർ അദ്ധ്യക്ഷനായി.കെ.ശിവദാസ്, ഒ.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ചർച്ചക്ക് സൈഫുന്നീസ മറുമൊഴി നടത്തി. കലാ-സാഹിത്യ വേദിയുടെ ഭാരവാഹികളായി പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.

അഫ്സൽ.കെ.പുരം (ചെയർമാൻ) സുദർശനൻ കോടത്ത് (ജനറൽ കൺവീനർ) കൺവീനർമാരായി ശ്രീനിവാസൻതോട്ടേതാട്ട്, ഗീതു താനൂർ എന്നിവരെയും വൈസ് ചെയർമാൻമാരായി രജനി.കെ, സിറാജുദ്ദീൻ എന്നിവരെയും എക്സികുട്ടീവ് അംഗങ്ങാളായി ഹസ്ന.ടി.വി, ധർമ്മരാജ് .എൻ ,രാജൻ എടപ്പയിൽ, സൈഫുന്നീസ, സുബ്രഹ്മണ്യൻ.മണമ്മൽ, സുരേന്ദ്രദേവൻ തോട്ടേക്കാട്ട്, ഫൈസൽ, ശ്രുതി. ടി, സുനിൽ കുമാർ. എം, പേമരാജൻ, അക്ബർ .സി .പി എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment