Advertisment

സമത്വ ജീവിത ദർശനമാണ് പ്രവാചകൻ പകർന്നത്- വി ടി അബ്ദുല്ലക്കോയ തങ്ങൾ

author-image
admin
Updated On
New Update

തിരൂർക്കാട്:  ജീവിതത്തിന്റെ സമഗ്ര ഇടങ്ങളിലും സ്പർശിക്കുന്ന സമത്വ ജീവിത ദർശനമാണ് പ്രവാചകൻ മുഹമ്മദ് (സ) പകർന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ വി ടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.

Advertisment

തിരൂർക്കാട് ഇലാഹിയ കോളേജിൽ 'റസൂലുല്ലാഹ് (സ) പകർന്ന ജീവിത ദർശനം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

ഇസ്ലാം ഉയർത്തിപ്പിടിക്കുന്നത് സർവ്വർക്കും നീതി എന്ന ആശയത്തെയാണ്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളും കാമ്പയിനുകളും ഉയർന്നു വരുന്ന കാലത്ത് സ്ത്രീകൾക്ക് നിര്ഭയത്വമേകിയ പ്രവാചക സന്ദേശങ്ങൾ ഏറെ പ്രസക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ഹൈദരാബാദ് ഇഫ്ളു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ തിരൂർക്കാട് ഇലാഹിയ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സബാഹ്, തിരൂർക്കാട് ഖാസിം ദർവേശ് മസ്ജിദിൽ ദീർഘകാലമായി ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കുന്ന അബ്ദുൽ ലത്തീഫ് ബസ്മല എന്നിവരെ ആദരിച്ചു.

നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാൻ എം ടി അബൂബക്കർ മൗലവി, ഇലാഹിയ കോളേജ് വൈസ് പ്രിൻസിപ്പൽ എം.ഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു.

Advertisment