Advertisment

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലക്കാരുടെ പങ്ക് സ്തുത്യർഹം - എ ഫാറൂഖ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷക്കെടുതികളിലുമുണ്ടായ ദുരന്തങ്ങളോടനുബന്ധിച്ച് രക്ഷാ-ശൂചീകരണ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലക്കാരുടെ അകമഴിഞ്ഞ സേവന സാന്നിദ്ധ്യം പ്രശംസനീയമായിരുന്നുവെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എ ഫാറൂഖ്.

Advertisment

publive-image

അന്താരാഷ്ട്ര തലങ്ങളിലുള്ള ഉദ്വേഗസ്ഥർ വരെ ജില്ലക്കാരുടെ പ്രവർത്തനങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വടക്കാങ്ങര പ്രദേശത്ത് നിന്നും ഈ വർഷത്തെ ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാ-ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത 84 വളണ്ടിയർമാരെയും സന്നദ്ധ കൂട്ടായ്മകളെയും ആദരിക്കുന്നതിനായി വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച 'സ്നേഹാദരം 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ സ്വാഗതവും നബീൽ അമീൻ നന്ദിയും പറഞ്ഞു.

Advertisment