Advertisment

അജാസ് കോളേജ് അലുംനി മീറ്റ് സംഘടിപ്പിച്ചു

New Update

പെരിന്തൽമണ്ണ:  പൂപ്പലം അജാസ് കോളേജ് അലുംനി മീറ്റും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ സ്റ്റുഡന്റസ് ഡീൻ എ.ടി. ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കോളേജ് പ്രിൻസിപ്പൽ എ.പി.റിയാസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ അഡ്വൈസർ റിയാസ് എൻ കോളേജ് യൂണിയൻ ചെയർമാൻ ഹനാനു റഹ്മാൻ, മുഹ്സിൻ കമാൽ, മർസൂഖ് കെ.ടി.എന്നിവർ സംസാരിച്ചു. 2019-2021 കാലയളവിലെ അലുംനി അസോസിയേഷൻ പതിനെട്ടംഗ കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികൾ :-

പ്രസിഡന്റ്‌: റാഷിദ്‌ വി പി

വൈസ് പ്രസിഡന്റ്മാർ: -

മുഹ്സിൻ കമാൽ, ഷിഫാ പർവീൻ

ജനറൽ സെക്രട്ടറി :- സിപി ഷരീഫ്

ജോയിന്റ് സെക്രട്ടറിമാർ:

ജൗഹർഷാ, റഫാഹ്

ട്രഷറർ :- ഷഹൽഷ

പരിപാടിക്ക് യൂണിയൻ ഭാരവാഹികളായ ഷിബിൻഷാ, ഫസൽ, ഷാദിയ, അഫ്‌ല, ജവാദ്, ഇല്യാസ്, ഫർഹീന, ശിബിൽ എന്നിവർ നേതൃത്വം നൽകി.

Advertisment