Advertisment

അൽ ജാമിഅയിൽ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി

author-image
admin
New Update

ശാന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ ജമിഅ അൽ ഇസ് ലാമിയ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി. പ്ലാസ്റ്റിക്ക് മലീകരണത്തെ ചെറുത്തു തോൽപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തി ക്ലീൻ കാമ്പസ് പരിപാടിയും ഭൂമിക്കെരു തണൽ വൃക്ഷം എന്ന പേരിൽ തൈ നടീലും വിതരണവും നടന്നു.

publive-image

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി റെക്ടർ കെ.അബ്ദുൽ കരീം നിർവ്വഹിച്ചു. ഗ്രീൻ കാമ്പസ്- ക്ലീൻ കാമ്പസ് കോഡിനേറ്റർ പി.അബ്ദുൽ റഷീദ്, കെ.സുഹൈറലി, സി.കെ അബ്ദുൽ മജീദ്, അലീഫ് കൂട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment